ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടിവികെ (തമിഴക വെട്രി കഴകം) എംഎല്‍എയ്ക്ക് കോഴ നല്കാന് ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് തമിഴ് വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകനെ പോലീസ് ചോദ്യം ചെയ്തു.
പുതിയ തലമുറൈ ടെലിവിഷനിലെ മുതിര്‍ന്ന ന്യൂസ് എഡിറ്ററായ വിജയനെയാണ് ചോദ്യം ചെയ്തത്. നിയമസഭാ സ്പീക്കര്‍ക്കെതിരേയുള്ള അവിശ്വാസ പ്രമേയത്തില്‍ ഭരണപക്ഷത്തിന് എതിരേ വോട്ട് ചെയ്യാന്‍ തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തതായി ഉത്തങ്കരൈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തമിഴക വെട്രി കഴകം എംഎല്‍എ എന്‍. ഇളയരാജ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയനെ ചോദ്യം ചെയ്യുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.
അതേസമയം, അന്വേഷണത്തിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകനെ പോലീസ് സമന്‍സ് അയച്ചു വരുത്തിയ നടപടിയെ ചെന്നൈ പ്രസ് ക്ലബ് അപലപിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉടന്‍ ഇടപെടണമെന്നും, പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ മാധ്യമപ്രവര്ത്തകന് തിരികെ നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
ചോദ്യം ചെയ്തു